ക്ഷേമനിധി പിരിവ്: തിയേറ്ററുകള്‍ 16ന് അടച്ചിടാന്‍ തീരുമാനം

Friday, September 11, 20090 comments


കൊച്ചി: ക്ഷേമനിധിക്കായി ജനങ്ങളില്‍നിന്ന് അഞ്ച് രൂപ അധികമായി പിരിച്ചുനല്‍കണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തിനെതിരെ കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ തിയേറ്ററുകള്‍ അടച്ചിട്ട് സൂചനാ പണിമുടക്ക് നടത്തുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. സംസ്ഥാന ചലച്ചിത്ര അക്കാദമി വഴി സാംസ്‌കാരിക ക്ഷേമനിധിയിലേക്ക് ടിക്കറ്റിന് പുറമെ അഞ്ചുരൂപ കൂട്ടി വാങ്ങണമെന്ന നയത്തിനെതിരെ ഈമാസം 16-ന് സംസ്ഥാനത്തെ റിലീസ് കേന്ദ്രങ്ങള്‍ അടച്ചിട്ട് പ്രതിഷേധിക്കും. നിര്‍ദേശം പിന്‍വലിച്ചില്ലെങ്കില്‍ ജനുവരി ഒന്നുമുതല്‍ തിയേറ്ററുകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടും.
സീറോടാക്‌സ് അനുവദിച്ചാല്‍ മാത്രമേ തിയേറ്ററുകള്‍ക്ക് പുതിയ ക്ഷേമനിധിയിലേക്ക് വിഹിതം നല്‍കാനാവൂ. ക്ഷേമനിധി വിഹിതം ടിക്കറ്റ് ചാര്‍ജ് വര്‍ധനവഴി പിരിക്കുന്നത് ജനങ്ങളെ ഇനിയും തിയേറ്ററുകളില്‍നിന്ന് അകറ്റും. വൈദ്യുതി ചാര്‍ജ് കൂട്ടാന്‍ തീരുമാനിച്ചിരിക്കേ ടിക്കറ്റ് ചാര്‍ജ് വര്‍ധിപ്പിക്കാതെ തിയേറ്ററുകള്‍ക്ക് പിടിച്ചുനില്‍ക്കാനാവില്ല.
സംസ്ഥാനത്തെ 300 ല്‍പരം തിയേറ്ററുകളില്‍നിന്ന് വിനോദ നികുതി ഇനത്തില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്ക് അടക്കുന്ന തുക 90 ശതമാനം തിയേറ്ററുകളും തദ്ദേശ സ്ഥാപന ജീവനക്കാരും ചേര്‍ന്ന് കൃത്രിമം നടത്തുകയാണ്. സംസ്ഥാനത്ത് ഒരുവര്‍ഷം 30 കോടി രൂപയോളമാണ് കൃത്രിമം നടക്കുന്നതെന്ന് ഫെഡറേഷന്‍ ആരോപിച്ചു.
ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് പി.വി. ബഷീര്‍ അഹമ്മദ്, ജനറല്‍ സെക്രട്ടറി എം.സി.ബോബി, ട്രഷറര്‍ സുരേഷ് ഷേണായ്, നന്ദന്‍ കുമാര്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Share this article :
 
Support : Creating Website | Johny Template | Mas Template
Copyright © 2011. tonniavasi- എന്‍റെ സിനിമാക്കാഴ്ചകള്‍ - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger