'വെറുതെ ഒരു ഭാര്യ'യെന്ന സൂപ്പര്‍ഹിറ്റിന് ശേഷം ജയറാമും തിരക്കഥാകൃത്ത് ഗിരീഷ്‌കുമാറും ഒന്നിച്ച ചിത്രമെന്ന പരിഗണനയോടെ തിയേറ്ററിലെത്തുന്ന പ്രേക്ഷകര്‍ക്ക് 'സമസ്‌തകേരളം പി ഒ' നിരാശ സമ്മാനിക്കും. സമസ്‌ത മേഖകളിലും അമ്വചര്‍ നാടകങ്ങളേയും മെഗാസീരിയല്‍ രംഗങ്ങളേയും ഓര്‍മ്മിപ്പിക്കുകയാണ് ചിത്രം.
'വെറുതേ ഒരു ഭാര്യ'യിലൂടെ വന്‍ തിരിച്ചുവരവ് നടത്തിയ ജയറാമിനും തിരക്കഥാകൃത്ത് ഗിരീഷിനും ഉള്ളപേര് കളയാനേ ചിത്രം ഉപകരിക്കു.
Credits
Director: Bipin Prabhakar
Producer: Howli Pottoor
Cinematography: Rajarathinam
Art Direction: Suresh Kollam
Story ,Screenplay: K. Gireesh Kumar
Cast: Jayaram, Sera, Priyanka, Jagathy Sreekumar, Salim Kumar, Balachandran Chullikad etc
Story Line
തോന്നൂര്‍ക്കര ഗ്രാമത്തിലെ ഗാന്ധിയനും ജനകീയനുമായ സദ്‌ഗുണസമ്പന്നനാണ് നായകന്‍ പ്രഭാകരന്‍ (ജയറാം). പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ച് ജയിക്കുന്ന ഇയാള്‍ ഭരണപക്ഷത്തിന് നേതൃത്വം നല്‌കുന്ന അവറാച്ചനും (ജഗതി) പ്രതിപക്ഷത്തിനും ഒരു പോലെ തലവേദനയാണ്.
അവറാച്ചന്‍റെ അഴിമതിക്കും തെറ്റായ തീരുമാനങ്ങള്‍ക്കുമെതിരെ ഒറ്റക്കാലില്‍ നിന്നും മണ്ണില്‍ മൂടികിടുന്നുമെല്ലാം വ്യത്യസ്‌തരീതിയില്‍ പ്രതിഷേധിച്ച് പ്രഭാകരന്‍ ജനങ്ങളെ അണിനിരത്തുന്നു. ഇത്തരം സമരങ്ങളിലൂടെ പല തെറ്റായ തീരുമാനങ്ങളില്‍ നിന്നും ഭരണക്കാരെ പിന്തിരിപ്പിക്കാന്‍ അയാള്‍ക്ക് കഴിയുന്നുണ്ട്.
കലിപൂണ്ട അവറാച്ചനും സംഘവും പ്രഭാകരന് പാരപണിയാന്‍ അവസരം കാത്തിരിക്കുകയാണ്. പ്രഭാകരന്‍റെ അമ്മാവന്‍ രാമകൃഷ്‌ണന്‍റെ(ശ്രീകുമാര്‍) മകള്‍ റഞ്‌ജിനി (സെറ) മുംബൈയില്‍ നിന്ന് എത്തുന്നു. അവരുടെ വീട്ടില്‍ താമസിച്ചിരുന്ന പ്രഭാകരനും അമ്മക്കും കുടുംബത്തിലെ അംഗത്തെ പോലെ ഒപ്പമുണ്ടായിരുന്ന രാധയ്‌ക്കും (പ്രിയങ്ക) വീട്ടില്‍ നിന്ന് ഇറങ്ങേണ്ടി വരുന്നു. കഥ ഇങ്ങനെ നീങ്ങവെ അവറാച്ചന്‍റെ ചില കുരുക്കുകളില്‍ പ്രഭാകരന്‍ വീഴുന്നു. ഈ പ്രശ്‌നങ്ങളില്‍ നിന്ന് പുറത്തു കടക്കാന്‍ ശ്രമിക്കവേ ദേ വരുന്നു മുംബൈയില്‍ നിന്നും മറ്റൊരു വില്ലന്‍ ക്രിസ്റ്റി. ഒടുവില്‍ പ്രശ്‌നങ്ങളെല്ലാം കലങ്ങി തെളിയുന്നു.
Presentation
ഗ്രാമീണ ചിത്രങ്ങളില്‍ കാണാറുള്ള സ്ഥിരം നിഷ്‌കളങ്ക വേഷങ്ങള്‍ സിനിമയിലും ധാരാളം. പാര്‍ത്ഥന്‍ കണ്ട പരലോകം, സല്‍പേര് രാമന്‍ കുട്ടി തുടങ്ങിയ പരാജയപ്പെട്ട ചിത്രങ്ങളില്‍ ജയറാം അവതരിപ്പിച്ച വേഷങ്ങളുടെ തുടര്‍ച്ചയാണ് പ്രഭാകരനും. ഞെട്ടിക്കുന്ന പുതുമകളൊന്നും ഇല്ലെങ്കിലും പറഞ്ഞു ഫലിപ്പിക്കാമായിരുന്ന കഥാതന്തു സംവിധായകന്‍ ബിപിന്‍ പ്രഭാകറിന്‍റെ കൈയ്യില്‍ ഒരവസരത്തിലും വഴങ്ങുന്നില്ല. കാക്കി, വണ്‍വേടിക്കറ്റ് തുടങ്ങി മുന്‍ ചിത്രങ്ങളില്‍ നിന്നും അല്‌പം പോലും മുന്നേറാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. ഗിരീഷാകട്ടെ വെറുതെ ഒരു ഭാര്യ നല്‌കിയ പ്രതീക്ഷ അട്ടിമറിക്കുന്നു.
സിനിമ ചിലപ്പോള്‍ അട്ടഹാസവും ബഹളവും സ്‌ക്രീനില്‍ നിറയുമ്പോള്‍ ചിലപ്പോള്‍ ഇഴഞ്ഞ് ഇഴഞ്ഞ് മുഷിപ്പിക്കുന്നു. അയര്‍ലന്റില്‍ നിന്നും എത്തിയ പതുമുഖനായിക സെറ കാഴ്‌ചയിലും അഭിനയത്തിലും പ്രേക്ഷകരെ ആകര്‍ഷിക്കുന്നില്ല.
കാര്യമായൊന്നും ചെയ്യാനില്ലെങ്കിലും പ്രേംകുമാറിന്‍റെ മാവോ മാധവന്‍ എന്ന കഥാപാത്രം ശ്രദ്ധേയമാണ്. ചിത്രത്തിലെ ഗാനങ്ങള്‍ മോശമല്ല.
Conclusion
സമസ്‌തമേഖലയിലും കെട്ടഴിഞ്ഞ ചിത്രമാണ് സമസ്‌തകേരളം പി ഒ. വെറുതെ ഒരു ജയറാം ചിത്രം കാണാം എന്നു കരുതി തിയേറ്ററില്‍ കയറുന്നവരെ ചിത്രം ബോറടിപ്പിച്ചേക്കില്ല
Verdict
സമസ്‌തനാടകം!!
review by ആശിഷ്
courtesy: cinemakottaka.com
+ comments + 2 comments
:(
''അമ്വചര്‍ നാടകങ്ങളേയും മെഗാസീരിയല്‍ രംഗങ്ങളേയും ഓര്‍മ്മിപ്പിക്കുകയാണ് ചിത്രം.
'' അതു കറക്റ്റ്...
ഇന്റര്‍വെല്‍ വരെ മാത്രമേ ഞാന്‍ ഇരുന്നുള്ളൂ.. വേറെ എന്തൊക്കെ നല്ല കാര്യം ചെയ്യാം ബാക്കി സമയത്ത്.
എന്റെ ദൈവമേ ഇത്രേം ബോറന്‍ സിനിമ...! വെറുതെയല്ല മലയാള സിനിമ കൊണം പിടിക്കാത്തത്.