ബ്ലാക്ക്‌ ഡാലിയ എന്ന റെഡ്‌ ചില്ലീസ്‌

Tuesday, May 26, 20090 comments


നടനും നിര്‍മ്മാതാവുമായ അഡ്വ.ബാബുരാജ്‌ ഷാജികൈലാസ്‌ ജൂനിയര്‍ എന്ന വിശേഷം സ്വയം അവകാശപ്പെടുന്ന തരത്തിലാണ്‌ ആദ്യ ചിത്രമായ ബ്ലാക്ക്‌ ഡാലിയ ഒരുക്കിയിരിക്കുന്നത്‌.


ഹോളിവുഡ്‌ ചിത്രങ്ങളുടെ കഥാതന്തു സന്നിവേശിപ്പിച്ച സ്ഥിരം ശൈലിയിലുള്ള ത്രില്ലര്‍ ചിത്രമാണ്‌ ഡാലിയ. പ്രതിഷിക്കാത്ത സസ്‌പെന്‍സും വഴിത്തിരിവുകളും ഉള്‍പ്പെടുത്തി കേട്ടുമടുത്ത കഥയെ ബോറടിപ്പിക്കാതെ അവതരിപ്പിക്കുന്നു എന്നതാണ്‌ ആശ്വാസം.


Story Line and Presentation



ചിന്താമണി കൊലക്കേസ്‌, റെഡ്‌ ചില്ലീസ്‌ എന്നീ ഷാജി ചിത്രങ്ങളില്‍ കണ്ടത്‌ പോലെ തലതെറിച്ച്‌ ഒരു പറ്റം പെണ്‍കുട്ടികളുടെ കഥയാണ്‌ ബ്ലാക്ക്‌ ഡാലിയ. പണക്കൊഴുപ്പിന്‍റെ അഹങ്കാരവുമായി നൈറ്റ്‌ ക്ലബ്ബുകളിലും ആഡംബരകാറുകളിലും കറങ്ങി നടക്കുന്ന ഗ്ലാമര്‍ ഗേള്‍സ്‌. ഒരിക്കല്‍ നൈറ്റ്‌ ക്ലബ്ബില്‍ നിന്ന്‌ മടങ്ങവേ ഇവരുടെ കാറിടിച്ച്‌ ഒരാള്‍ മരിക്കുന്നു. കൂട്ടുകാരുടെ സഹായത്തോടെ മൃതദേഹം ഉപേക്ഷിക്കുന്നു.


തുടര്‍ന്നിങ്ങോട്ട്‌ അവരുടെ മേല്‍ ദുരന്തങ്ങളുടെ പെരുമഴയാണ്‌. സംഘത്തിലെ ഓരോരുത്തരായി കൊല്ലപ്പെടുന്നു.

ബാക്കിയുള്ളവരാകട്ടെ കൊലപാതകി ആരെന്നറിയാതെ ഭീതിയുടെ നിഴലിലും. പിന്നീടുള്ള ഉദ്വേഗഭരിതമായ രംഗങ്ങളും കേസ്‌ അന്വേഷണവും ആണ്‌ കഥ.


ആദ്യത്തേയും ‌അവസാനത്തേയും അഞ്ചുമിനിറ്റ്‌ നാര്‍ക്കോ അനാലിസിസ്‌ വിദഗ്‌ധന്‍ ഡോ. ആദികേശവനായി സുരേഷ്‌ ഗോപി വന്നു പോകുന്നു.


സിനിമയിലെ യഥാര്‍ത്ഥ ‘നായകന്‍’ സംവിധായകന്‍റെ ഭാര്യ വാണി വിശ്വനാഥ്‌ അവതരിപ്പിക്കുന്ന ഡെയ്‌സി വില്‍ഫ്രഡ്‌ എന്ന പൊലീസ്‌ കഥാപാത്രമാണെന്ന്‌ പറയാം. ആദ്യാവസാനം നിറഞ്ഞു നില്‍ക്കുന്ന എസ്‌ ഐ വേഷത്തില്‍ സംവിധായകനും ഉണ്ട്‌. ലോകനാഥന്‍റെ ക്യാമറയും ഡോണ്‍ മാക്‌സിന്‍റെ എഡിറ്റിംഗും ഷാജി ചി‌ത്രങ്ങളെ അനുസ്‌മരിപ്പിക്കുന്നു.


ഐ നോ വാട്ട്‌ യു ഡിഡ്‌ ഇന്‍ ലാസ്‌റ്റ്‌ സമ്മര്‍ എന്ന്‌ ഹോളിവുഡ്‌ ചിത്രത്തിന്‍റെ അടിസ്ഥാന കഥ തന്നെയാണ്‌ ചിത്രത്തിനും. ക്ലൈമാക്‌സ്‌ അതേപടി അനുകരിച്ചിരിക്കുകയാണ്‌.


Conclusion



ഷാജി കൈലാസ്‌ ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക്‌ മാത്രം സ്വാഗതം


ആശിഷ്
Share this article :
 
Support : Creating Website | Johny Template | Mas Template
Copyright © 2011. tonniavasi- എന്‍റെ സിനിമാക്കാഴ്ചകള്‍ - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger