
മലയാളിയുടെ ഗൃഹാതുരനായികയായ സെറീന വഹാബിനെ അനാവശ്യമായി വീണ്ടും ക്ഷണിച്ചു വരുത്തുകയായാരകുന്നു മഹേഷ് എന്ന് കലണ്ടര്‍ തെളിയിക്കുന്നു. സെറീനയെ കുറിച്ചുള്ള മലയാളി നോസ്‌റ്റാള്‍ജിയയെ മുറിവേല്‌പ്പിക്കുയാണ് സംവിധായകന്‍. നടന്‍ മഹേഷ് സംവിധായകനായപ്പോള്‍ തിരക്കഥയാണ് വഴിതെറ്റിച്ചത്.
അമ്മയും മകളും തമ്മിലുള്ള ഇഴപിരിയാബന്ധം ചിത്രീകരിക്കുന്ന കഥാതന്തു കൈകാര്യ പിശകുകൊണ്ട് ഒരു ദുരന്തമായി മാറി. മികച്ച അഭിനേതാക്കളെ സംവിധായകന്‍ വെറും കാഴ്‌ചക്കാരായി മാത്രം നിര്‍ത്തിയിരിക്കുകയാണ്.
Story Line
അധ്യാപികയായ തങ്കം ജോര്‍ജും (സെറീന വഹാബ്) മകള്‍ കൊച്ചുറാണിയും (നവ്യനായര്‍) തമ്മിലുള്ള സ്‌നേഹ ബന്ധമാണ് സിനിമയുടെ കാതല്‍. ചെറുപ്പത്തിലെ ഭര്‍ത്താവ് നഷ്ടപ്പെട്ട തങ്കത്തിന് മകളെ പിരിഞ്ഞിരിക്കാന്‍ ഒരു ദിവസം പോലും പറ്റില്ല. ഇവരുടെ നാട്ടിലെ പലിശക്കാരനും ബിസിനസുകാരനുമായ യുവാവാണ് സോജപ്പന്‍ (പൃഥ്വിരാജ്). അമ്മയുടേയും മകളുടേയും ജീവിതത്തില്‍ സോജപ്പനും ഇടമുണ്ട്. അമ്മയ്‌ക്കും മകള്‍ക്കും ചില കാരണങ്ങളാല്‍ സ്ഥലം വിട്ടുപോകേണ്ടി വരുന്നു. പുതിയ ഇടത്തില്‍ അവരുടെ ജീവിതത്തിലേക്ക് വരുകയാണ് ഡോ.റോയ് (മുകേഷ്). കൊച്ചുറാണിക്ക് വിവാഹ ആലോചനയുമായ് റോയ് എത്തുന്നതിനെ തുടര്‍ന്ന് സിനിമ പുതിയ വഴിത്തിരുവുകളിലേക്ക് കടക്കുന്നു.
Presentation
അമ്മയും മകളും തമ്മിലുള്ള ബന്ധം അതി തീവ്രമാണെന്ന് കാണിക്കാന്‍ സംവിധായകനും തിരക്കഥാകൃത്തും കാട്ടിക്കൂട്ടുന്നതെല്ലാം പരമ ബോറാണ്. ഇവര്‍ തമ്മിലുള്ള വൈകാരിക രംഗങ്ങളാകട്ടെ സീരിയലുകളെ കടത്തിവെട്ടും. പാറിപ്പറക്കുന്ന പെണ്‍കുട്ടികളെ അവതരിപ്പിക്കുമ്പോള്‍ പതിവായി സംഭവിക്കുന്നത് പോലെ നവ്യനായര്‍ കൈവിട്ടു പോകുന്നു.
സെറീന വഹാബിന്‍റെ അഭിനയ മിതത്വവും നവ്യയുടെ അഭിനയ എടുത്തുചാട്ടവും തമ്മലിണങ്ങാതെ പോകുന്നു. പൃഥ്വിരാജിന്‍റെ സോജപ്പന്‍റെ കാര്യം പരമ കഷ്ടത്തിലാണ്. പൃഥ്വിയെ അവതരിപ്പിക്കാനുള്ള പാട്ട് സീന്‍ മാത്രം മതി പ്രേക്ഷകരെ ബോറടിപ്പിക്കാന്‍. പ്രതാപ് പോത്തനും ജഗതിക്കുേം മല്ലികക്കും അശോകനും കാര്യമായി ഒന്നും ചെയ്യാനില്ല.
ബാബു ജനാര്‍ദ്ദനന്‍ രചിച്ച തിരക്കഥയില്‍ ഏറ്റവും മോശം കലണ്ടര്‍ ആയിരിക്കുമെന്ന് ഉറപ്പ് പറയാം. തിരക്കഥയിലേയും സംവിധാനത്തിലേയും പാളിച്ചകള്‍ക്ക് ഒപ്പം പരസ്‌പര ബന്ധമില്ലാത്ത എഡിറ്റിംഗും കൂടിയാകുമ്പോള്‍ പ്രേക്ഷകരുടെ കാര്യം പോക്ക്.
Conclusion
കുടുംബബന്ധങ്ങളില്‍ നഷ്ടമാകുന്ന സ്‌നേഹത്തിന്റേയും നന്മയുടേയും ഓര്‍മ്മപ്പെടുത്തലാകാവുന്ന സിനിമ ഒരുക്കാനുള്ള അവസരം സംവിധായകന്‍ മഹേഷ് കളഞ്ഞുകുളിച്ചു.
Verdict
ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവരറിയുന്നില്ല, പ്രേക്ഷകരേ ഇവരോട് പൊറുക്കേണമേ...
review by aashish
www.cinemakottaka.com
+ comments + 1 comments
പിന്നെയും ദുരന്തങ്ങള്‍ തന്നെയാണല്ലോ മലയാള സിനിമയില്‍...