ഇക്കുറി സിനിമയിലൂടെ സ്‌ത്രീധനമെന്ന സാമൂഹ്യവിപത്തിനെതിരെ പ്രതികരിക്കുകയാണ് സത്യന്‍ അന്തിക്കാട്. സാരോപദേശങ്ങളോട് വെറുപ്പാണെങ്കിലും അല്ലെങ്കിലും ഭാഗ്യദേവതയ്‌ക്ക് ഏറ്റവും അടുത്ത സുഹൃത്തിനെ പറഞ്ഞയയ്‌ക്കാം. സിനിമ കണ്ടു വന്നാല്‍ അയാള്‍ നിങ്ങളുടെ ശത്രുവാകില്ല. കൂതറ സിനിമകളുടെ പരമ്പര തന്നെ മലയാളത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുമ്പോള്‍ സത്യന്‍ അന്തിക്കാട് ആശ്വാസം പകരുന്നു.
Story Line
ഗ്രാമീണ പശ്ചാത്തലത്തില്‍ നേരുള്ള നാട്ടുകാരുടെ കഥപറയുന്നത് സത്യന്‍ അന്തിക്കാടിന് പുതുമയല്ല. കുട്ടനാട്ടില്‍ പ്രാദേശിക കേബിള്‍ ശൃംഖലയുടെ നടത്തിപ്പുകാരനാണ് ബെന്നി (ജയറാം). അമ്മച്ചിയും (കെ പി എ സി ലളിത) രണ്ട് പെങ്ങന്മാരും അടങ്ങുന്ന കുടുംബത്തിലെ ഗൃഹനാഥനാണയാള്‍. കേബിള്‍ വരുമാനത്തില്‍ തട്ടിയും മുട്ടിയും ജീവിക്കുമ്പോഴും പെങ്ങന്മാരെ നല്ല നിലയില്‍ കെട്ടിച്ചയ്‌ക്കാനും തനിക്ക് സ്വന്തമായി നല്ലൊരു ജീവിതം പടുത്തുയര്‍്‌ത്താനും പറ്റിയ വരുമാനമാര്‍ഗ്ഗമാണ് സ്വപ്‌നം. നല്ലൊരു തുക സ്‌ത്രീധനം വാങ്ങി വിവാഹം കഴിച്ച് ധനവാനാകുകയാണ് അയാളുടെ പദ്ധതി. കുടുംബസുഹൃത്തായ സിദ്ധാര്‍ത്ഥന്‍ പിള്ള(നെടുമുടി വേണു)യാണ് ഉപദേശകന്‍. സര്‍ക്കാരുദ്യോഗസ്ഥനായ ആന്‍റൊ(വേണുനാഗവള്ളി)യുടെ മകള്‍ ഡെയ്‌സി (കനിഹ)
ബെന്നിയുടെ ജീവിതസഖിയാകുന്നു. പറഞ്ഞുറപ്പിച്ച സ്ത്രീധനതുക കിട്ടില്ലെന്നായപ്പോള്‍ ബെന്നിയുടെ മട്ടുമാറി. ദാമ്പത്യം തകര്‍ന്നു.ജീവിതത്തിലേക്ക് വരുന്ന പെണ്ണ് ഭാഗ്യദേവതയാണെന്ന് മനസിലാക്കി
ബെന്നിക്ക് ജീവിതത്തെ കുറിച്ച് തിരിച്ചറിവുണ്ടാകുന്നതാണ് സിനിമ.
Presentation
ലളിതമായകഥ, കുട്ടനാട്ടിലെ ഒരു ക്രൈസ്‌തവ കുടുംബത്തിന്‍റെ പശ്ചാത്തലത്തിലാണ് അവതരിപ്പിക്കുന്നത്. വീണ്ടും ചില വീട്ടുകാര്യങ്ങളിലും മനസ്സിനക്കരയിലും കണ്ട അതേ ജയറാമുംചുറ്റുപാടുകളുമാണ് ഭാഗ്യദേവതയിലും. എന്നാല്‍ സിനിമ മുഹൂര്‍ത്തങ്ങള്‍ ആവര്‍ത്തന വിരമാകാതിരിക്കാന്‍ തിരക്കഥാകൃത്ത് കൂടിയായ സത്യന്‍ ശ്രമിക്കുന്നുണ്ട്. സിനിമയില്‍ ഒരിടത്തും തിരക്കഥയുടെ നിയന്ത്രണം സത്യന് നഷ്ടമാകുന്നില്ല . സ്ഥിരം ഗ്രാമീണവേഷങ്ങളില്‍ ഇന്നസെന്‍റ്, ടി ജി ശ്രീകുമാര്‍, വെട്ടുകിളി പ്രകാശ്, മാമുക്കോയ എന്നിവര്‍ എത്തുന്നെങ്കിലും എല്ലാവരുടേയും കഥാപാത്രങ്ങള്‍ക്കും വ്യക്തിത്വമുണ്ട്. മുന്‍ സത്യന്‍ ചിത്രങ്ങലായ ഇന്നത്തെ ചിന്താവിഷയം, രസതന്ത്രം,വിനോദയാത്ര എന്നിവയില്‍ നിന്നും വ്യത്യസ്‌തമായ അനുഭവമാണിത്. കേരളീയ കുടുംബങ്ങളില്‍ എല്ലായ്‌പ്പോഴും സംഭവിക്കുന്ന കാര്യങ്ങളും സന്ദര്‍ഭങ്ങളും സിനിമയില്‍ നന്നായി ഇണക്കി ചേര്‍ത്തിട്ടുണ്ട്. അതുകൊണ്ട് തന്നെ സാധാരണ കുടുംബ പ്രേക്ഷകരെ ചിത്രം ആകര്‍ഷിക്കും.
പ്രേക്ഷകര്‍ കാണാന്‍ ആഗ്രഹിക്കുന്ന ജയറാം തന്നെയാണ് ചിത്രത്തിലെ നായകന്‍. നടനെന്ന നിലയില്‍ ബെന്നി ജയറാമിന് വെല്ലുവിളിയൊന്നും അല്ല. അന്യഭാഷയില്‍ നിന്നെത്തിയ കനിഹ മലയാളിത്തമുള്ള നായികാവേഷം മോശമാക്കിയില്ല.
ചുളുവില്‍ ജീവിതം ഭദ്രമാക്കാനുള്ള കുറുക്കുവഴിയായി ഇന്നത്തെ യുവാക്കളുടെ മനസില്‍ വേരോടിയ സ്‌ത്രീധനചിന്ത നന്നായി തന്നെ അവതരിക്കപ്പെട്ടിരിക്കുന്നു. സ്വന്തം ജീവിതത്തില്‍ നിന്ന് നായകന്‍ ഈ പ്രതിസന്ധി മനസിലാക്കുകയാണ്.
Conclusion
സംവിധായകന്‍ എന്ന നിലയില്‍ സത്യന്‍ സാങ്കേതികമായി വലിയ മുന്നേറ്റങ്ങളൊന്നും ചിത്രത്തില്‍ പ്രകടിപ്പിക്കുന്നില്ല.ക്യാമറാചലനങ്ങളും കട്ടിംഗും സ്വീക്വന്‍സുകളും എല്ലാം സ്ഥിരം സത്യന്‍
ശൈലിയില്‍ തന്നെ. എന്നാല്‍ ഉള്ളടക്കത്തിലെ പുതുമകൊണ്ട് ചിത്രംശ്രദ്ധനേടും. വീണ്ടുംചില വീട്ടുകാര്യങ്ങള്‍ , മനസ്സിനക്കരെ എന്നീ ചിത്രങ്ങള്‍ സ്വീകരിച്ച പ്രേക്ഷകര്‍ക്ക് ഭാഗ്യദേവതയെ ഒഴിവാക്കാനാകില്ല.
Lastword
പെണ്‍മക്കളുള്ള അച്ഛനമ്മമാര്‍ ഭാഗ്യദേവതക്ക് സാക്ഷ്യം പറയും!
review by ആശിഷ്