നെഞ്ചിടിപ്പ് കൂട്ടാന്‍ ‍‘യാവരും നലം’

Monday, March 30, 20090 comments


പ്രേതബാധയുള്ള വീടും പ്രതികാരം ചെയ്യുന്ന പ്രേതങ്ങളുമുള്ള സിനിമകള്‍ ഒട്ടേറെ വന്നിട്ടുണ്ടെങ്കിലും വിക്രം കെ കുമാറിന്‍റെ യാവരും നലം (ഹിന്ദിയില്‍ 13 ബി) പുതു വഴിയിലൂടെ സഞ്ചരിക്കുന്ന ഹൊറര്‍ മൂവിയാണ്‌.


Credits

Direction: Vikram K Kumar
Banner: Big Pictures
Camera: H Lekshmi Narayanan, P C Sreeram
Cast: Madhavan, Neethu Chandra, Sarana, Ravi Babu, etc

Story Line

പുതിയ ഫ്‌ളാറ്റിലേക്ക്‌ താമസം മാറ്റിയ എട്ടംഗ കുടുംത്തിന്‌ അവിടെ നേരിടുന്ന വിചിത്ര അനുഭവങ്ങളാണ്‌ യാവരും നലം പറയുന്നത്‌. നായകന്‍ മനോഹര്‍ (മാധവന്‍), ഭാര്യ (നീതു ചന്ദ്ര), അമ്മ (ശരണ്യ), ഇളയസഹോദരി, ചേട്ടന്‍, ചേട്ടത്തി, അവരുടെ രണ്ട്‌ മക്കള്‍ എന്നിവരടങ്ങിയതാണ്‌ കടുംബം.

ദീര്‍ഘനാളത്തെ ആഗ്രഹം വായ്‌പയെടത്തും മറ്റും യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ്‌ സഹോദരന്മാര്‍. പതിമൂന്നാം നിലയിലെ 13 ബി ഫ്‌ളാറ്റില്‍ മനോഹറിന്‌ ആദ്യ ദിവസം മുതല്‍ പ്രശ്‌നങ്ങളാണ്‌. മറ്റുള്ളവര്‍ക്ക്‌ ഈ പ്രശ്‌നം വ്യക്തമായി ‌അനുഭവപ്പെടുന്നില്ല.

പാല്‍ കാച്ചിയാല്‍ പിരിഞ്ഞു പോകുക, മനോഹര്‍ കയറുമ്പോള്‍ മാത്രം ലിഫ്‌ട്‌ കേടാകുക, മനോഹറിന്‍റെ ചിത്രം മൊബൈലില്‍ എടുത്താല്‍ വികൃതമാകുക തുടങ്ങിയണ്‌ പ്രേതത്തിന്‍റെ വികൃതികള്‍. സ്‌ത്രീകള്‍ പുതിയ സീരിയല്‍ യാവരും നലം കാണാന്‍ ആരംഭിക്കുന്നു. സീരിയലില്‍ സംഭവിക്കുന്നത്‌ തന്‍റെ കുടുംബകഥയാണെന്ന്‌ മനോഹറിന്‌ തോന്നുന്നു. സീരിയലിലെ സംഭവങ്ങള്‍ ജീവിതത്തിലും നടക്കുന്നു.

തന്‍റെ വീട്ടില്‍ മാത്രമാണ്‌ ഈ സീരിയല്‍ ലഭിക്കുന്നതെന്ന്‌ മനോഹര്‍ ഒരു ഞെട്ടലോടെ തിരിച്ചറിയുന്നു. വരാനിരിക്കുന്ന ആപത്തിനെ നേരിടാന്‍ കൂട്ടുകാരനായ പൊലീസ്‌ ഇന്‍സ്‌പെക്ടര്‍ ശിവയ്‌ക്കൊപ്പം (രവികുമാര്‍) വീട്ടിലെ ബാധയെ തേടി മനോഹര്‍ അന്വേഷണം ആരംഭിക്കുകയാണ്‌.

Presentation

സ്ഥിരം ഹൊറര്‍ ചിത്രങ്ങളുടെ ചേരുവയാണുള്ളതെങ്കിലും സംവിധായകന്‍റെ കൈത്തഴക്കവും ചടുലതയും ആദ്യാവസാനം സിനിമയെ ഉദ്വേഗഭരിതമാക്കുന്നു. പ്രേതത്തിന്‍റെ ഇടപെടല്‍ സജീവമാകുന്നതോടെ ഓരോ ഫ്രെയിമിലും പ്രേക്ഷകരുടെ നെഞ്ചിടിപ്പുയരും. മികച്ച ത്രില്ലറുകളുടെ സവിശേഷതകളെല്ലാം ചിത്രത്തിനുണ്ട്‌.

നായകന്‌ മാത്രം അനുഭവപ്പെടുന്ന പ്രേതസാന്നിധ്യം ചിത്രത്തിന്‍റെ സംഘര്‍ഷം വര്‍ദ്ധിപ്പിക്കുന്നു. സ്ഥിരം ചോക്ലൈറ്റ്‌ ചട്ടക്കൂട്ടില്‍ നിന്ന്‌ മാറി ഭയചകിതനായ ഗൃഹനായക വേഷത്തില്‍ മാധവന്‍ തിളങ്ങുന്നു.

കഥാസന്ദര്‍ഭങ്ങള്‍ ആവശ്യപ്പെടുന്നതിലധികം ദൈര്‍ഘ്യം ചി‌ത്രത്തിനുണ്ടെങ്കിലും ഛായാഗ്രഹണ മികവും പശ്ചാത്തല സംഗീതവും ഫ്രയിമകളുടെ ചടുതലതും ഈ പോരായ്‌മ മറികടക്കാന്‍ സഹായിക്കും. രണ്ടുഗാനങ്ങളും ‌അനാവശ്യവും ശങ്കര്‍-എഹ്‌സാന്‍-ലോയ്‌ ത്രയത്തിന്‍റെ നിലവാരത്തിലേക്ക്‌ ഉയരാത്തതും നിലവാരമില്ലാത്തതുമാണ്‌.

Conclusion

വമ്പന്‍ ഞെട്ടലുകളൊന്നും നല്‌കുന്നില്ലെങ്കിലും ആദ്യാവസാനം പ്രേക്ഷകരെ ആശങ്കപ്പെടുത്താനും ചിലപ്പോള്‍ ഭയപ്പെടുത്താനും ചിത്രത്തിനാകും. കാര്യമായ വളവ്‌ തിരിവുകളൊന്നുമില്ലാതെ കഥ ക്ലൈമാക്‌സിലേക്ക്‌ കടക്കുമ്പോള്‍ പ്രേക്ഷകര്‍ കുറേക്കൂടി ഞെട്ടല്‍ പ്രതീക്ഷിച്ചിരുന്നു.

Verdict


തീര്‍ച്ചയായും നെഞ്ചിടിപ്പ്‌ കൂട്ടും
..........................
review by ആശിഷ്
Share this article :
 
Support : Creating Website | Johny Template | Mas Template
Copyright © 2011. tonniavasi- എന്‍റെ സിനിമാക്കാഴ്ചകള്‍ - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger