മധ്യവയസിലെത്തിയവരുടെ കുടുംബപ്രശ്‌നങ്ങളുമായാണ് നീണ്ട ഇടവേളക്ക് ശേഷം വേണുനാഗവള്ളിയും ചെറിയാന്‍ കല്പകവാടിയും എത്തിയിരിക്കുന്നത്. മൂന്ന് വര്‍ഷം പെട്ടിയിലിരുന്ന ചിത്രം , "വെറുതേ ഒരു ഭാര്യ'' തരംഗത്തിന് ശേഷം സമാന പ്രേക്ഷകരെ ലക്‍ഷ്യം വച്ചിറങ്ങുന്ന സ്വേദ്യേശ ഗുണപാഠ ചിത്രമാണ്. മടുപ്പിലേക്ക് നീളുന്ന കുടുംബ ജീവിതം നയിക്കുന്ന ഭാര്യ ഭര്‍ത്താക്കന്മാരേ, ജീവിതത്തിന്‍റെ ചതിക്കുഴിയിലേക്ക് വീഴാതിരിക്കാന്‍ വേണുനാഗവള്ളിയുടെ സിനിമകാണു
Credits
Director: Venu Nagavally
Screenplay: Krishna Kumar.
Lyricist: O N V Kurup
Music: Alex Paul
Camera: K.P. Nambiathiri
Cast: Mukesh, Padmapriya, Urvashi, Jagathy,Thilakan, Nedumudi Venu, Harisree Asokan, Jyothirmayi, Sukumari,Sruthi Lakshmi etc
Story Line
സ്വകാര്യ പണമിടപാടുകാരനായ കറിയാച്ചനും (ജഗതി ശ്രീകുമാര്‍) ഭാര്യ മോളിയും (ഉര്‍വ്വശി) ജീവിതത്തിന്‍റെ 'മിഡില്‍ ഏജ് ക്രൈസിസില്‍' ആണ്. ഫോട്ടോസ്‌റ്റാറ്റു പോലെ നീളുന്ന ദിനങ്ങള്‍ കറിയാച്ചനെ നിരാശനാക്കിയിരിക്കുന്നു. കുടുംബത്തിന്‍റെ അടുക്കുചിട്ടയിലും ജീവിതം നിര്‍ബന്ധബുദ്ധിയോടെ തളച്ചിട്ടിരിക്കുകയാണ് മോളി. പ്ലസ്‌ടു കാരിയായ മകള്‍ അവളുടെ മാത്രം പുതിയ ലോകത്തിലും.
കറിയാച്ചന്‍റെ മനസിലേക്ക് പ്രലോനങ്ങളുടെ പെരുമഴ കോരിച്ചൊരിയുകയാണ് ഗൗരിവല്ലഭ മേനോന്‍ (മുകേഷ്) എന്ന നിത്യകാമുകന്‍. വിശ്വസ്‌തയായ ഭാര്യയെ (പത്മപ്രിയ) വഞ്ചിച്ച് മറ്റ് സ്‌ത്രീകളുമായി ജീവിതം ആഘോഷമാക്കുന്ന മറ്റൊരു മധ്യവയസ്‌കന്‍. വീട്ടിന് പുറത്തേ സ്‌ത്രീശരീരത്തിലേക്ക് ആകര്‍ഷിക്കപ്പെട്ട് കുഴപ്പത്തില്‍ ചാടുന്ന കറിയാച്ചനെ ഭാര്യ മോളി സധൈര്യം തിരിച്ചു പിടിക്കുന്നിടത്തേക്കാണ് കഥ പുരോഗമിക്കുന്നത്. ഒപ്പം ഗൗരീവല്ലവന്‍റെയും ഭാര്യയുടേയും ദുര്യോഗത്തിലേക്കും.
കുട്ടികളെ മാത്രമല്ല മധ്യവയ്‌സകരേയും ഇന്റര്‍നെറ്റും മൊബൈല്‍ ഫോണും വഴിതെറ്റിക്കും എന്നൊരു ഗുണപാഠത്തിന് സംവിധായകന്‍ അടിവരയും ഇടുന്നു.
Presentation
സ്വന്തം വീട്ടിലും പരിസരത്തും കേട്ട വാചകങ്ങള്‍ തന്നെയാണ് പ്രേക്ഷകന്‍ സിനിമയിലും കേള്‍ക്കുന്നത്. കുടുംബത്തിനുള്ളിലെ അസ്വാരസ്യങ്ങളുടേയും കുന്നായ്‌മകളുടേയും നിമിഷങ്ങള്‍ ചെറിയാന്‍ കല്‌പകവാടി പ്രത്യേകനിരീക്ഷണ പാഠവത്തോടെ തന്നെ അവതരിപ്പിച്ചിട്ടുണ്ട്. കൈവഴികളില്‍ ശക്തി ചോര്‍ന്നു പോകാത്ത ശക്തമായ അടിത്തറയുള്ള തിരക്കഥ തന്നെയാണ് ഭാര്യ സ്വന്തം സുഹൃത്തിന്‍റെ ശക്തി.
എന്നാല്‍ ഏറ്റവും പ്രാകൃതവും പഴകി തേഞ്ഞതുമായ സിനിമാ സങ്കേതകങ്ങളുപയോഗിച്ചാണ് സംവിധായകന്‍ വേണുനാഗവള്ളി കഥപറഞ്ഞിരിക്കുന്നത്. സിനിമ മൂന്ന് വര്‍ഷം പെട്ടിയിലിരിക്കുക കൂടി ചെയ്‌തപ്പോള്‍ ഈ പ്രശ്‌നം ഇരട്ടിക്കുകയും ചെയ്‌തിരിക്കുന്നു. ലാല്‍ സലാമിന്‍റെ സംവിധായകനില്‍ സാങ്കേതികമായ പുരോഗതി കാണാനാകുന്നില്ല.
ഒ എന്‍ വി- അലക്‌സ് പോള്‍ കൂട്ടുകെട്ടിന്‍റെ ഗാനങ്ങള്‍ പരമബോറായാണ് ചിതരീകരിച്ചിരിക്കുന്നത്. എണ്‍പതുകളില്‍ തോള്‍സഞ്ചിയും ജുബ്ബയും ഇട്ട് വിരഹഗാനം പാടിനടന്ന വേണുനാഗവള്ളിക്കും ഇന്റര്‍നെറ്റിനെ കുറിച്ചും ചാറ്റിങ്ങിനെ കുറിച്ചുമെല്ലാം മധ്യവയസ്‌കരുടെ പൊതു തെറ്റിദ്ധാരണ തന്നെയാണുള്ളത്. കറിയാച്ചന്‍ നെറ്റിലൂടെയാണ് വഴിതെറ്റുന്നത്. മകള്‍ക്കാകട്ടെ മൊബൈല്‍ ഭ്രാന്തും.
Conclusion
അവതരണം പരമബോറാണെങ്കിലും ‘ഭാര്യ സ്വന്തം സുഹൃത്തി’ന്‍റെ പ്രമേയം കുടുംബ പ്രേക്ഷകരെ ആകര്‍ഷിക്കുന്നു. കണ്ണീര്‍ സീരിയലുകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് വേണുനാഗവള്ളി ചിത്രം മറ്റൊരു 'സ്‌ത്രീ'യാണ്. എത്ര ബോറടിച്ചാലും കുടുംബത്തേയും കുട്ടികളേയും നോക്കി ജീവിക്കുന്നത് തന്നെയാണ് മാതൃകാപരം എന്ന് ചിത്രം ഉദ്‌ഘോഷിക്കുന്നു. ഓരോ ഡയലോഗിനും ഓരോ ഉപദേശം ഫ്രീയായി കിട്ടുന്നു.
Last word
മധ്യവയസ്‌കര്‍ക്കൊരു ഗുണപാഠം
review by
ആശിഷ്