
ആത്മഹത്യ ഒരു ആരോഗ്യപ്രശ്നമാണ്. ആത്മഹത്യ ചെയ്യാനുള്ള ചിന്തകള്‍ മനസിലാണ് ഉടലെടുക്കുന്നതെങ്കിലും അതിനെ ഒരു ആരോഗ്യപ്രശ്നമായും കണക്കാക്കാം. ആരോഗ്യമുള്ള ശരീരത്തില്‍ മാത്രമേ ആരോഗ്യമുള്ള മനസും ഉണ്ടാകൂ. എന്തെങ്കിലുമൊക്കെ ചെറിയ പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോല്‍ ആളുകള്‍ ആത്മഹത്യയില്‍ അഭയം തേടുന്നത് പ്രശ്നത്തെ ശാരീരികമായി നേരിടാന്‍ സജ്ജമല്ലാത്തതുകൊണ്ടാണ്. ഊര്‍ജ്ജസ്വലമായ ഒരു ശരീരത്തിന് ഏത് പ്രശ്നത്തെയും അതിജീവിക്കാനുള്ള കഴിവുണ്ട്.
മാനസിന് വിഷമം ഉണ്ടാക്കാന്‍ പോകുന്ന എന്തെങ്കിലും ഒരു വിഷയം ഉണ്ടാകുമ്പോള്‍ ആകെ തകര്‍ന്ന പോലെ ഇരിക്കുന്നത് മനസിനെ പോലെ തന്നെ ശരീരത്തിന്‍റെയും തോറ്റുകൊടുക്കലാണ്. ഒന്നും ചെയ്യാനില്ലാത്ത ഒരവസ്ഥ സ്വയം സൃഷ്ടിക്കുമ്പോഴാണ് ആത്മഹത്യ എന്ന ആശയം മനസിലേക്ക് വരുന്നത്. വിഷമങ്ങളുണ്ടാകുമ്പോള്‍ നമ്മള്‍ ശാരീരികമായി എന്തെങ്കിലും പ്രവൃത്തിയിലേര്‍പ്പെടുകയാണെങ്കില്‍ ഒരു പരിധി വരെ അതിനെ മറികടക്കാന്‍ പറ്റും. മനസിന്‍റെ ടെന്‍ഷന്‍ കുറയ്ക്കാന്‍ നൂറുകണക്കിന് വഴികളുണ്ട്. ഒന്നു മുതല്‍ നൂറു വരെ വെറുതെ എണ്ണുക, പ്രമുഖരായ രാഷ്ട്രീയ നേതാക്കളുടെ പേരുകള്‍ ഉച്ചത്തില്‍ പറയുക എന്നിവ അതില്‍ ചിലതാണ്.
പ്രതിസന്ധി ഘട്ടങ്ങള്‍ ഉണ്ടാകുമ്പോള്‍ കൈ വിരലുകള്‍ മടക്കുകയും നിവര്‍ത്തുകയും ചെയ്തു നോക്കുക. കുറെ തവണ ചെയ്യുമ്പോള്‍ മനസ് ശാന്തമാകുന്നതു കാണാം. പ്രഭാതങ്ങള്‍ വ്യായാമത്തിനായി കുറച്ചു സമയം മാറ്റിവയ്ക്കുക. യോഗയോ മറ്റ് ശ്വസന നിയന്ത്രണ വ്യായാമങ്ങളോ ഒക്കെ പരീക്ഷിക്കാം. ഭക്ഷണം ആസ്വദിച്ച് കഴിക്കുക. ആനന്ദമുള്ള ഒരു ദിവസത്തിലേക്ക് നമുക്ക് ഇറങ്ങിച്ചെല്ലാന്‍ കഴിയും. എന്തിനെയും നേരിടാനുള്ള ഒരു ശക്തി മനസില്‍ നിറയും. വലിയ വലിയ പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോഴും അതിനെ നേരിടാന്‍ തക്കവണ്ണം മനസ് പ്രാപ്തമാകും.
ഒടിഞ്ഞുതൂങ്ങിയിരിക്കുന്ന ഒരു ശരീരത്തിനുള്ളിലെ മനസിന് ഒരു പ്രശ്നത്തില്‍ നിന്നും ഏറ്റവും എളുപ്പം രക്ഷപെടാനുള്ള വഴിയാണ് ആത്മഹത്യ. ഇങ്ങനെ ഒളിച്ചോടാന്‍ ഒരിക്കലും ആരോഗ്യവാനായ ഒരാള്‍ ശ്രമിക്കില്ല. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ കഴിയുക എന്നത് ഒരു വലിയ കാര്യമാണ്.
(ഉറവിടം - വെബ്‌ദുനിയ)
+ comments + 1 comments
എത്ര പെട്ടെന്ന് പറഞ്ഞു തീര്‍ന്നു...പ്രശ്നവും അതിന്റെ ഉത്തരവും..ആത്മഹത്യക്ക് സാമൂഹികവും മാനസികവുമായ് വശമുണ്ട്.അതിനെ കുറിച്ച് സഹോദരി ആലൊചിച്ചിട്ടുണ്ടൊ?
നല്ല ലേഖനമായിരുന്നു... :)