
പുകവലിക്കാര്‍ക്ക് സോറിയാസിസ് വരാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് പഠന റിപ്പോര്‍ട്ടുകള്‍. അമേരിക്കയില്‍ നടത്തിയ പഠനങ്ങളിലാണ് ഇത് കണ്ടെത്തിയത്. സിഗററ്റില്‍ അടങ്ങിയിട്ടുള്ള ടോക്സിനുകള്‍ മനുഷ്യ ചര്‍മ്മത്തിന് ഹാനികരമാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. അമിതമായി പുകവലിക്കുന്നവര്‍ പുകവലി ഉപേക്ഷിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞാലും ത്വക് രോഗങ്ങള്‍ വരാനിടയുണ്ട്.
പുകവലി ഉപേക്ഷിച്ച് 20 വര്‍ഷങ്ങള്‍ കഴിഞ്ഞാലും ഇവര്‍ക്ക് സോറിയാസിസ് ബാധിക്കാനിടയുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. സോറിയാസിസ് ബാധിച്ചവര്‍ പുകവലി തുടര്‍ന്നാല്‍ ഇത് കൂടുതല്‍ ഗുരുതരമായ രോഗങ്ങള്‍ക്ക് കാരണങ്ങള്‍ക്ക് കാരണമാകുമെന്ന് അമേരിക്കയിലെ 79,000 നഴ്സുമാര്‍ നടത്തിയ പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. സോറാസിസിനെ പ്രതിരോധിക്കാനുള്ള ശരീരത്തിന്‍റെ ശക്തിയെ സിഗററ്റിലെ ടോക്സിനുകള്‍ ഇല്ലാതാക്കുന്നതായാണ് പഠന റിപ്പോര്‍ട്ട്. ചെറുപ്പകാലത്തോ ഗര്‍ഭ സമയത്തോ സിഗററ്റ് പുക ശ്വസിക്കുന്നത് പോലും സോറിയാസിസ് ബാധക്ക് കാരണമാകുമെന്നാണ് കണ്ടെത്തല്‍.
courtesy: yahoo malayalam