അമിത ജോലി ഹൃദയത്തെ ബാധിക്കും

Tuesday, November 27, 20071comments



ഹൃദയാഘാതത്തിന് ശേഷം ക്ലേശകരമായ ജോലികളില്‍ മുഴുകുന്നവര്‍ക്ക് വീണ്ടും ഹൃദയാഘാതം വരാനുള്ള സാധ്യതകള്‍ കൂടുതലാണെന്ന് പഠന റിപ്പോര്‍ട്ട്. കാനഡയിലെ ഗവേഷകരാണ് ഈ റിപ്പോര്‍ട്ടിന് പിന്നില്‍. ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സ കഴിഞ്ഞ് വീണ്ടും ജോലിക്ക് പോയ ആയിരം പേരെയാണ് ഇവര്‍ പഠനത്തിന് വിധേയരാക്കിയത്. ആറു വര്‍ഷത്തിനുള്ളില്‍ ഇതില്‍ 200 പേര്‍ക്കും വീണ്ടും ഹൃദയാഘാതം വന്നു. ജോലിയുമായി ബന്ധപ്പെട്ട് സമ്മര്‍ദം അനുഭവിക്കുന്നവരില്‍ ഇതിനുള്ള സാധ്യത രണ്ടിരട്ടിയാണെന്നും പഠനം തെളിയിക്കുന്നു.

കൂടുതല്‍ ജോലി ഭാരവും എന്നാല്‍ തീരുമാനങ്ങള്‍ എടുക്കാനുള്ള അധികാരം കുറവുമുള്ള തരം ജോലികളെയാണ് ക്ലേശകരമായ ജോലികളുടെ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ആദ്യ ഹൃദയാഘാതവും ജോലിയിലെ സമ്മര്‍ദങ്ങളും തമ്മില്‍ ബന്ധമുണ്ടെന്ന് നേരത്തെ തന്നെ പഠനങ്ങള്‍ തെളിയിച്ചിരുന്നു. എന്നാല്‍ രണ്ടാമതും ഹൃദയാഘാതം ഉണ്ടാകുവാന്‍ ജോലിയിലെ സമ്മര്‍ദങ്ങള്‍ കാരണമാകുമെന്ന് കണ്ടെത്തപ്പെടുന്നത് ഇതാദ്യമായാണ്. ഇപ്പോഴത്തെ കണ്ടെത്തലുകളെ കുറിച്ച് കൂടുതല്‍ ആഴത്തിലുള്ള പഠനങ്ങള്‍ അനിവാര്യമാണെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ പറയുന്നു.

(ഉറവിടം - വെബ്‌ദുനിയ)
Share this article :

+ comments + 1 comments

November 28, 2007 at 5:26 AM

very interestive article.....

Post a Comment
 
Support : Creating Website | Johny Template | Mas Template
Copyright © 2011. tonniavasi- എന്‍റെ സിനിമാക്കാഴ്ചകള്‍ - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger