
ഒന്നിനു പുറകെ ഒന്നായി നിരവധി വ്യത്യസ്തതകളും സവിശേഷതകളും വിളിച്ചോതിക്കൊണ്ടു കടന്നുവന്ന ടെലിവിഷന്‍ ചാനലുകള്‍ക്ക് പിന്നാലെ കേരളത്തിലെ മാധ്യമരംഗത്ത് വീണ്ടും പുതിയ ഒരു തരംഗത്തിന് തുടക്കമാകുന്നു.
വിനോദ പരിപാടികള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് കടന്നുവരുന്ന എഫ്എം റേഡിയോയാണ് കേരളത്തിലെ പുതിയ തരംഗം. കേരളത്തില്‍ ചുവടുറപ്പിച്ച പ്രമുഖ പത്രങ്ങളും ചാനലകളുമെല്ലാം എഫ് എം ചാനലുകളുമായി രംഗത്തെത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത് പുതിയ മത്സരരംഗം കൂടിയായി മാറുന്നു.
സ്വകാര്യമേഖലയില്‍ എഫ്എം റേഡിയോ നിലയങ്ങള്‍ സ്ഥാപിക്കാനുള്ള അനുമതി നല്‍കിയതോടുകൂടിയാണ് ചാനല്‍, പത്രരംഗത്തെ വമ്പന്‍മാര്‍ക്ക് മാറ്റുരയ്ക്കാന്‍ പുതിയ ഒരു അവസരം കൂടി കൈവന്നത്.
മലയാളിയുടെ മാധ്യമരംഗം കേവലം റേഡിയോ പരിപാടിയിലും പത്രങ്ങളിലും മാത്രം ഒതുങ്ങിനിന്ന കാലത്താണ് ഒരു വിസ്മയം പോലെ പത്രങ്ങള്‍ക്കും റേഡിയോയ്ക്കുമുള്ള സാധ്യതകള്‍ക്കപ്പുറമുള്ള കാര്യങ്ങളുമായി ടെലിവിഷന്‍ ചാനലുകള്‍ രംഗത്തെത്തിയത്. പത്രങ്ങളുടെയും റേഡിയോയുടെയും യുഗം അവസാനിച്ചുവെന്ന വിധിയെഴുത്തുകള്‍ അന്നുണ്ടായി. പുതിയ പുതിയ ചാനലുകള്‍ രംഗപ്രവേശം ചെയ്തതോടെ അത്തരം ആശങ്കകള്‍ വര്‍ദ്ധിയ്ക്കുകയും റേഡിയോ കൂടുതല്‍ കാണാന്‍ കിട്ടാത്ത ഒന്നായി മാറുകയും ചെയ്തു.
ഇപ്പോള്‍ 20 മലയാളം ടിവി ചാനലുകളാണ് മലയാളികള്‍ക്കു മുന്നിലുള്ളത്. കേരളത്തിലെ അറുപത് ശതമാനത്തിലേറെ വീടുകളില്‍ കേബിള്‍ കണക്ഷനുകളുമുണ്ട്. എന്നാലും പുതിയ സാങ്കേതികതകള്‍ക്കു പിന്നാലെ ഓടാന്‍ കഴിയാത്ത സാധാരണക്കാര്‍ അപ്പോഴും ഈ കൊച്ചു മാധ്യമത്തെ ഉപേക്ഷിച്ചിട്ടില്ല.
ചാനല്‍ പ്രഭയില്‍ സ്വയം മങ്ങിപ്പോകുമെന്ന തോന്നലില്‍ ചില പത്രങ്ങള്‍ മുന്‍കരുതല്‍ എന്നനിലയില്‍ ആ രംഗത്തേയ്ക്കും ചുവടുവെച്ചു. ഇപ്പോഴിതാ സ്വകാര്യ റേഡിയോ ചാനലുകള്‍ സ്ഥാപിക്കാനുള്ള അനുമതിവന്നതോയെ മിക്ക പത്രങ്ങളും സ്വന്തമായി റേഡിയോ ചാനലുകളും തുടങ്ങിക്കഴിഞ്ഞു.
യുവതലമുറയ്ക്കാണ് ഈ രംഗം ഏറ്റവും പ്രയോജനപ്രദമാകുന്നത്. വിനോദ പരിപാടികള്‍ക്കും, സംഗീത പരിപാടികള്‍ക്കും കേള്‍വിക്കാരെക്കൂടി പങ്കെടുപ്പിച്ചുകൊണ്ടുള്ള തല്‍സമയ പ്രക്ഷേപണങ്ങള്‍ക്കും കൂടുതല്‍ പ്രാധാന്യം നല്‍കിവരുന്ന എഫ് എം ചാനലുകളില്‍ ഭാഷയില്‍ പ്രാവീണ്യമുള്ളവര്‍ക്കും പുതിയ ആശയങ്ങളുള്ളവര്‍ക്കും അനന്തമായ സാധ്യതകളുണ്ട്. പരസ്യരംഗത്തുനിന്നുണ്ടാകുന്ന വരുമാനവും ഇതിന്റെ മുഖ്യ ആകര്‍ഷണമാണ്.
ആള്‍ ഇന്ത്യാ റേഡിയോവിന്റെ നിയന്ത്രണത്തില്‍ വരുന്ന എഫ്എം ചാനലുകള്‍ക്ക് പക്ഷേ വാര്‍ത്തകളോ അനുബന്ധപരിപാടികളോ പ്രക്ഷേപണം ചെയ്യാന്‍ അനുമതിയില്ല. എന്നാല്‍ വിനോദത്തിന് പുറമെ ആരോഗ്യം, പരിസര ശുചിത്വം തുടങ്ങിയ കാര്യങ്ങളില്‍ ഇവയ്ക്ക് വളരെ ശക്തമായി ഇടപെടാനും ബോധവല്‍ക്കരണം നടത്താനും കഴിയുമെന്ന് ഇതിനകം തന്നെ തെളിഞ്ഞിട്ടുണ്ട്.
ഗ്രാമീണ മേഖലയിലാണ് മിക്ക റേഡിയോ പരിപാടികള്‍ക്കും കൂടുതല്‍ കേള്‍വിക്കാരുള്ളത്. ഒരു തരത്തില്‍ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി അവരതിനെ കരുതുകയും ചെയ്യുന്നുണ്ടെന്ന് യുഎസിലെയും തായ്ലാന്റിലേയും ഇത്തരം സംരംഭങ്ങളെ ഉദാഹരിച്ചുകൊണ്ട് പ്രൈവറ്റ് ചാനല്‍ കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിക്കുന്ന മുന്‍ ദൂരദര്‍ശന്‍ ഡയറക്ടര്‍ കുഞ്ഞികൃഷ്ണന്‍ പറയുന്നു.
മുംബൈയിലും ബാംഗ്ലൂരിലുമുള്ള ഇത്തരം ചാനലുകള്‍ പാശ്ചാത്യ സംഗീത പരിപാടികള്‍ ഔട്ട് സോഴ്സ് ചെയ്യുന്നുണ്ട്. എന്നാല്‍ പരിപാടിയുടെ അമ്പത് ശതമാനത്തില്‍ക്കൂടുതല്‍ ഇത്തരത്തില്‍ ഔട്ട് സോഴ്സ് ചെയ്യാന്‍ നിയമാനുമതിയില്ലെന്നും കുഞ്ഞികൃഷ്ണന്‍ ചൂണ്ടിക്കാട്ടുന്നു.
60 കിലോമീറ്റര്‍ ചുറ്റളവിലാണ് ഒരു എഫ് എം സ്റേഷന് പരിപാടി പ്രക്ഷേപണം ചെയ്യാന്‍ സാധിക്കുക. ഒരു എഫ്എം സ്റിഡിയോ സ്ഥാപിക്കുന്നതിന് വരുന്ന പണച്ചെലവാകട്ടെ രണ്ട് കോടിയ്ക്കു മുകളിലാണ്. എല്ലാ സ്റേഷനുകളിലും 20 പേര്‍ക്ക് നേരിട്ടും അത്രതന്നെയാളുകള്‍ക്ക് അല്ലാതെയും ജോലിലഭിക്കും. ഇത്തരത്തില്‍ ആരംഭിച്ച കണ്ണൂര്‍ എഫ്എം റേഡിയോ വന്‍വിജയമായിട്ടുണ്ട്. ചെറിയ കാലയളവിനുള്ളില്‍ പരസ്യം വഴി കണ്ണൂര്‍ എഫ് എം സ്റേഷന്‍ ഇപ്പോള്‍ത്തന്നെ 64 കോടി രൂപയോളം ലാഭം നേടിയിട്ടുണ്ട്.
പുതിയതായി 17 എഫ് എം ചാനലുകളാണ് തിരുവനന്തപുരം, തൃശ്ശൂര്‍, കണ്ണൂര്‍, കോഴിക്കോട്, എറണാകുളം ജില്ലകളില്‍ നിന്നായി ഉടന്‍ പ്രക്ഷേപണം ആരംഭിക്കാനിരിക്കുന്നത്.
കേരളത്തില്‍ സ്വകാര്യ എഫ് എം റേഡിയോ സ്റേഷനുകള്‍ സ്ഥാപിക്കാന്‍ അനുമതി ലഭിച്ച സ്ഥാപനങ്ങളും അവ തുടങ്ങുന്ന സ്ഥലങ്ങളും
കൊച്ചി: അഡ്ലാബ്സ് ഫിലിം, മലയാള മനോരമ, മാതൃഭൂമി.
കണ്ണൂര്‍: കാല്‍ റേഡിയോ, എഷ്യാനെറ്റ് കമ്മ്യൂണിക്കേഷന്‍സ്, മാതൃഭൂമി, മലയാളമനോരമ.
തിരുവന്തപുരം: മാതൃഭൂമി, അഡ്ലാബ്സ്, കാല്‍ റേഡിയോ, ഇഎന്‍ഐഎല്‍.
കോഴിക്കോട്: കാല്‍ റേഡിയോ, മലയാള മനോരമ.
തൃശ്ശൂര്‍: എഷ്യാനെറ്റ്, കാല്‍ റേഡിയോ, മാതൃഭൂമി, മലയാള മനോരമ.
courtesy: oneindia