‘മായാബസാര്‍’ ആക്രിക്കച്ചവടം

Wednesday, January 7, 20090 comments

സിനിമയിലെ നായകനെ കൊണ്ട്‌ ചെയ്യിപ്പിക്കുന്ന അതേ ജോലി തന്നെയാണ്‌ ‘മായാബസാറി‘ന്‍റെ സംവിധായകനും തിരക്കഥാകൃത്തും ചെയ്യുന്നത്‌. ആക്രിക്കച്ചവടം !.

‘മായാബസാര്‍’ എന്ന മമ്മൂട്ടിച്ചിത്രത്തില്‍ നിന്നും ആരാധകന്‍ പ്രതീക്ഷിക്കുന്നത്‌ മറ്റൊരു രാജമാണിക്യമാണെങ്കില്‍ തെറ്റി. പോത്തന്‍ വാവയ്‌ക്കും പരുന്തിനും താഴെയായിരിക്കും ‘മായാബസാറി’ന്‍റെ സ്ഥാനം.

സിനിമയുടെ പേരെഴുതിക്കാണിക്കുന്നതിലൊഴിച്ച്‌ മറ്റൊന്നിലും പുതുമയില്ല. വാഹനങ്ങള്‍ പൊളിച്ച്‌ വില്‍ക്കുന്ന മായാബസാറിലെ ധീരോദാത്തനും അതിപ്രതാപ ഗുണവാനുമായ നായകനാണ്‌ രമേശന്‍ (മമ്മൂട്ടി).

നായകന്‍റെ ധര്‍മ്മനിഷ്‌ഠയും സഹജീവി സ്‌നേഹവും അദ്യപകുതിയില്‍ വിവരിക്കപ്പെടുന്നു. ആശുപത്രിയില്‍ ദിവസവും അന്നദാനം നടത്തുക മുതല്‍ അന്യായം കണ്ടാല്‍ കൈതരിക്കുക വരെയുള്ള എല്ലാ നായക സ്വഭാവങ്ങളും രമേശനുണ്ട്‌.

പ്രേക്ഷകര്‍ക്ക്‌ ശൂരത്വം വെളിവാക്കാന്‍ സംഘട്ടനത്തിലേര്‍പ്പെടുന്ന നായകന്‍ ശിങ്കിടികളെ നല്ലവഴിക്ക്‌ നടക്കാന്‍ ഉപദേശിക്കുകയും ചെയ്യുന്നു. ഇത്തരം സിനിമകളില്‍ പതിവായി കാണുന്നത്‌ പോലെ നായകന്‍റെ പിന്നാലെ ഒരു നാടന്‍ പെണ്ണ്‌ പ്രണയാഭ്യര്‍ത്ഥനയുമായി നടക്കുന്നു. തെലുങ്ക് നടി ഷീല. (മലയാളത്തില്‍ മായ).

കണ്ടു പഴകിയ രംഗങ്ങള്‍ അതിപ്രാകൃതമായി വീണ്ടും കാണിച്ചുകൊണ്ടിരിക്കുന്നതിനിടെ നായകന്‍റെ ഇടിവാങ്ങാന്‍ മാത്രമുള്ള ചെറുകിട വില്ലന്മാരായി കലാഭവന്‍ മണിയേയും അനില്‍ മുരളിയേയും സംവിധായകന്‍ അവതരിപ്പിക്കുന്നുണ്ട്‌.

“നീയൊക്കെചാറത്തേയുള്ളു രമേശന്‍ നിന്നു പെയ്യും” ഇതാണ്‌ വില്ലന്മാരെ ഇടിക്കുമ്പോള്‍ നായകന്‍ ഉപയോഗിക്കുന്ന പഞ്ച്‌ ഡയലോഗ്‌.

ആദ്യപകുതിയില്‍ മമ്മൂട്ടിയുടെ ഇടിവാങ്ങാന്‍ കൊണ്ടുവന്ന കലാഭവന്‍ മണിയുടെ വില്ലനെ രണ്ടാം പകുതിയില്‍ പുതിയ വില്ലന്‍ വരുന്നതോടെ നായകന്‍റെ കൂട്ടുകാരനാക്കുക എന്ന പുതുമയും സംവിധായകന്‍ ആവിഷ്‌കരിക്കുന്നു.

അടുത്തിടെ വിജയിച്ച മമ്മൂട്ടി ചിത്രങ്ങളുടെ ചേരുവയായ പാട്ടുകളും ഹാസ്യരംഗങ്ങളും ആക്ഷനും എല്ലാം ചേര്‍ത്ത്‌ പുതിയൊരു ഹിറ്റ്‌ സൃഷ്ടിക്കാമെന്ന മോഹമായിരിക്കും പുതുമുഖ സംവിധായകന്‍ തോമസ്‌ സെബാസ്‌റ്റിയനും പഴയകാല ഹിറ്റ്‌ മേക്കര്‍ ടി എ റസാക്കിനും ഉണ്ടാകുക.

റസാക്‌-മമ്മൂട്ടി ടീമിന്‍റെ തൊട്ടുമുമ്പുള്ള ചിത്രമായ ‘പരുന്തില്‍’ നിന്നും അല്‌പം പോലും മെച്ചപ്പെ‌ട്ട സിനിമ നിര്‍മ്മിക്കാന്‍ അവര്‍ക്ക്‌ ആയിട്ടില്ല.

കേട്ടുമടുത്ത സംഭാഷണ രംഗങ്ങളും ഹാസ്യവും പ്രേക്ഷകരെ ആദ്യാവസാനം ബോറടിപ്പിക്കുകയാണ്‌. അല്‌പമെങ്കിലും മികച്ചു നില്‍ക്കുന്നത്‌ രാഹുല്‍ രാജിന്‍റെ സംഗീതത്തില്‍ വയലാര്‍ ശരത്‌ രചിച്ച ഗാനങ്ങളാണ്‌.

പിരമിഡ്‌ സമീറക്ക്‌ ശേഷം മലയാളത്തിലെത്തിയ മള്‍ട്ടി നാഷണല്‍ സിനിമ കമ്പനി ഐങ്കാരന്‍ ഇന്‍റര്‍നാഷണല്‍ വിതരണത്തിന്‌ ഏറ്റെടുത്ത ആദ്യ ചിത്രമാണ്‌ ‘മായാബസാര്’‍. ഏറെ കൊട്ടിഘോഷിക്കപ്പെട്ട ചിത്രം വിവാദങ്ങളിലൂടെ തിയേറ്ററുകളില്‍ എത്തി ആദ്യ ഷോ കഴിയുമ്പോള്‍ സന്തോഷിക്കുക ‘എ ക്ലാസ്‌’ തിയേറ്റര്‍ ഉടമകളാണ്‌.

സി ആര്‍ ആശിഷ്
Share this article :
 
Support : Creating Website | Johny Template | Mas Template
Copyright © 2011. tonniavasi- എന്‍റെ സിനിമാക്കാഴ്ചകള്‍ - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger