
‘ചക് ദേ ഇന്ത്യ’ക്ക് ശേഷം കിങ്ങ്‌ഖാന്‍റെ സംരംഭമായ ‘ഓം ശാന്തി ഓം’ എന്തുകൊണ്ടും പുതുമ നിറഞ്ഞതാണ്. കോറിയോഗ്രാഫിയില്‍ നിന്ന് സംവിധാനത്തിലെത്തിയ ഫറഖാന്‍റെ ‘മൈ ഹൂനാ’യ്ക്ക് ശേഷമുള്ള ചിത്രം 1977ല്‍ ആരംഭിച്ച് 2007ല്‍ അവസാനിക്കുന്ന ഒരു പുനര്‍ജന്മ പ്രണയകഥയാണ് പറയുന്നത്.
ബോളീവുഡിലെ പ്രമുഖതാരങ്ങളെല്ലാം ചിത്രത്തില്‍ അഭിനയിക്കുന്നു. ലോകം മുഴുവന്‍ രണ്ടായിരം പ്രിന്‍റുകള്‍ ഒരേ ദിവസം തിയേറ്ററിലെത്തിക്കാനാണ് ശ്രമം. ബാന്‍റ്‌മിന്‍റണ്‍ താരം പ്രകാശ് പദുകോണിന്‍റെ മകളും മോഡലുമായ ദീപിക പദുകോണ്‍ ഷാരൂഖിന്‍റെ നായികയാകുന്നു.
ബോളീവുഡിലെ പ്രമുഖ താരങ്ങളെല്ലാം സ്വന്തം വേഷത്തില്‍ തന്നെ സിനിമയില്‍ അഭിനയിക്കുന്നു. അമൃത അറോറ, മല്ലിക ഷെറാവത്ത്, ശബാന അസ്മി, അഭിഷേക് ബച്ചന്‍, അമിതാഭ് ബച്ചന്‍, വിദ്യ ബാലന്‍, മിഥുന്‍ചക്രവര്‍ത്തി, ജൂഹി ചൗള, പ്രിയങ്ക ചോപ്ര, വിശാല്‍ ഡാഡ്ലാനി, ബോബി ഡിയോള്‍, റിതേഷ് ദേശ്മുഖ്, ധര്‍മ്മേന്ദ്ര, ലാറ ദത്ത, സഞ്ജയ് ദത്ത്, സുഭാഷ് ഗായ്, ഗോവിന്ദ, ജിതേന്ദ്ര, കാജോള്‍, കരണ്‍ ജോഹര്‍, കരിഷ്മ കപൂര്‍, ഋഷികപൂര്‍, തുഷാര്‍കപൂര്‍, അര്‍ഫാസ് ഖാന്‍, സെയ്ഫ് അലി ഖാന്‍, സല്‍മാന്‍ഖാന്‍, അക്ഷയ് കുമാര്‍, ഉര്‍മ്മിള മണ്ഡോദ്കര്‍, ഡിനോ മോറിയ, റാണി മുഖര്‍ജി, രേഖ, ഹൃത്വിക് റോഷന്‍, ശില്‍പഷെട്ടി, ശ്രീദേവി, അഫ്താബ് ശ്രീവ്സ്തനി, തബു, പ്രീതി സിന്‍റെ തുടങ്ങിയ ബോളീവുഡ് പട തെന്ന സിനിമയില്‍ അതിഥി താരങ്ങളാകുന്നു.
ബോളീവുഡ് താരക്കൂട്ടത്തെ ഒരു ചിത്രത്തില്‍ അവതരിപ്പിക്കുന്ന പ്രവണത തുടങ്ങിവച്ചത് ഫറഖാന്‍റെ സഹോദരന്‍ സാജിത് ഖാനാണ്. അദ്ദേഹത്തിന്‍റെ ‘ഹേ ബേബി’യില്‍ ഇരുപത് ബോളീവുഡ് സുന്ദരികളാണ് ഗാന രംഗങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്.
‘ഓം’ 1977കളില്‍ ബോളീവുഡിലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റായിരുന്നു. ‘ശാന്തി’ ആ കാലഘട്ടത്തിലെ സൂപ്പര്‍താരവും. ഓം ശാന്തിയുടെ ഏറ്റവും വലിയ ആരാധകനായിരുന്നു. അവളെ അവന്‍ ഭ്രാന്തമായി സ്നേഹിച്ചിരുന്നു.അവള്‍ക്കുള്ള തെല്ലാം പ്രണയത്തിന് വേണ്ടി നല്‍കാനും അവള്‍ തയ്യാറായിരുന്നു. എന്നാല്‍ വിധി മറ്റൊന്നായിരുന്നു. അവനെ ജീവിതം ചതിക്കുന്നു. അവളെ പ്രണയവും.ചില പ്രണയങ്ങള്‍ക്ക് ഒരു ജീവിതകാലഘട്ടം മതിയാകില്ല. അതിനാല്‍ അവര്‍ പ്രണയപൂര്‍ത്തികരണത്തിനായി പുനര്‍ജനിക്കുന്നു.തന്‍റെ മരണത്തിന്‍റെ കാരണം തേടി അലയുന്ന ഓം പൂര്‍വ്വപ്രണയിനിയായ ശാന്തിയെ കണ്ടെത്തുന്നു.
പൂര്‍വ്വകാല പ്രണത്തിന്‍റെ കഥപറഞ്ഞ ഒരു ഹോളീവുഡ് ചിത്രത്തിന്‍റെ ബോളീവുഡ് പരിഭാഷയാണ് ‘ഓം ശാന്തി ഓം’.ഫറഖാന്‍റെ ഭര്‍ത്താവും ജാന്‍-ഇ-മന്‍ എന്ന ചിത്രത്തിന്‍റെ സംവിധായകനുമായ ഷിറിഷ് കുന്ദര്‍ ആണ് സിനിമയുടെ എഡിറ്റിങ്ങ് നിര്‍വ്വഹിക്കുന്നത്. ഫറഖാന്‍റെ കന്നി സംരംഭമായ ഷാരൂഖ് ചിത്രം ‘മൈ ഹൂന’യുടെ ഏറെ ശ്രദ്ധിക്കപ്പെട്ട എഡിറ്റിങ്ങ് നിര്‍വ്വഹിച്ചും അദ്ദേഹമായിരുന്നു.
ചിത്രത്തിന്‍റെ തിരക്കഥാകൃത്തും സംവിധായകിയും കോറിയോഗ്രാഫറുമായ ഫാറാഖാന്‍ ‘ഓം ശാന്തി ഓ’മിലുടെ നടിയുമാകുന്നു. ഷാരുഖിനൊപ്പം സിനിമയിലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റായിട്ടാണ് ഫറാഖാന്‍ അഭിനയിക്കുന്നത്.
ബോളീവുഡ് ഇതുവരെ കാണാത്ത ഷാരൂഖാനെയാണ് ഫറാഖാന്‍ ഓം ശാന്തി ഓമില്‍ അവതരിപ്പിക്കുന്നത്. ഗുല്‍സാറിന്‍റേതാണ് ഗാനങ്ങള്‍, സംഗീതം ഒരുക്കിയിരിക്കുന്നത് വിശാലും ശേഖറും. ചിത്രം നവമ്പര്‍ ഒമ്പതിന് ലോകത്താകമാനം റിലീസ് ചെയ്യും.വി മണികുട്ടനാണ് ഛായാഗ്രാഹണം.‘ഒം ശാന്തി ഓമിന്‍റെ’ സംഗീതം സെപ്തംമ്പര്‍ പതിനെട്ടിന് പുറത്തിറങ്ങും.
+ comments + 2 comments
കാത്തിരിക്കുന്നു.... ഈ ചിത്രത്തിന്റെ റിലീസിങ്ങിനു, അടുത്ത ചിത്രത്തിന്റെ വിവരണങ്ങള്‍ക്കും
:)
"IAM REALY EXCITED ABOUT THIS MOVIE,IT IS GOING TO BE AN INTERESTING MOVIE TO WATCH ON."