പ്രണയത്തിന്‍റെ ‘സാവരിയ’

Friday, September 28, 20070 comments


ബോളീവുഡില്‍ വീണ്ടും താരസന്താനങ്ങളുടെ അരങ്ങേറ്റം. അനില്‍കുമാറിന്‍റെ മകള്‍ സോനം കപൂറിന്‌ നായകനാകുന്നത്‌ പഴയകാല റൊമാന്‍റിക്‌ നായകനായ ഋഷി കപൂറിന്‍റെ മകന്‍ രണ്‍ബീര്‍ കപൂര്‍. ബോളീവുഡ്‌ വെള്ളിത്തിരയെ വമ്പന്‍ ക്യാന്‍വാസുകളാക്കി മാറ്റിയ ‘ദേവദാസി’ന്‍റേയും ‘ബ്ലാക്കി’ന്‍റെയും സംവിധായകന്‍ സഞ്ജയ്‌ ലീല ബന്‍സാലിയാണ്‌ താരസന്തതികളുടെ അരങ്ങേറ്റം ചിത്രം ഒരുക്കുന്നത്‌.


ലോകപ്രശസ്ത റഷ്യന്‍ സാഹിത്യകാരന്‍ ദസ്തയോസ്കിയുടെ ‘വെളുത്തരാത്രികള്‍’ എന്ന കഥ ‘സാവരിയ’ എന്ന പേരില്‍ ബന്‍സാലി വര്‍ണങ്ങളില്‍ ചാലിച്ച്‌ അഭ്രപാളിയിലാക്കുന്നു.നീലയുടെ വര്‍ണപശ്ചാത്തലത്തില്‍ പ്രണയത്തിന്‍റെ അതിഭൗതിക പ്രപഞ്ചത്തെയാണ്‌ ‘സാവരിയയി’ല്‍ ബന്‍സാലി ഒരുക്കിയിരിക്കുന്നത്‌.


ചിത്രത്തിന്‍റെ പരസ്യ പ്രചാരണത്തിനുള്ള ട്രയലറുകള്‍ ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തിയിരിക്കുകയാണ്‌. ഒരു സിനിമയുടെ ട്രയിലറുകള്‍ 1,450 കോപ്പി പുറത്തിറക്കുന്നത്‌ ബോളീവുഡ്‌ ചിരിത്രത്തില്‍ ആദ്യമാണ്‌. സിനിമയെ കുറിച്ച്‌ പ്രേക്ഷകര്‍ക്ക്‌ ഉള്ള പ്രതീക്ഷ തന്നെ പേടിപ്പെടുത്തുന്നു എന്ന്‌ ബന്‍സാലി വെളിപ്പെടുത്തുന്നു.


ദീപാവലി വിപണി ലക്‍ഷ്യമാക്കി ഒക്ടോബര്‍ 12ന്‌ ലോകവ്യാപകമായി തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്‍റെ ഗാനങ്ങള്‍ സെപ്തംമ്പര്‍ 21ന്‌ പുറത്തുവരും.പുതുമുഖ നായികാനായകന്മാര്‍ക്ക്‌ ഒപ്പം ബോളീവുഡിലെ പ്രമുഖരായ രണ്ട്‌ പ്രമുഖര്‍ സഹതാരങ്ങളായി സിനിമയിലെത്തുന്നു. സല്‍മാന്‍ ഖാനും റാണി മുഖര്‍ജിയും.


പ്രമുഖ സാഹിത്യസൃഷ്ടികളെയും സിനിമകളെയും ആധാരമാക്കിയുള്ള ബന്‍സാലി ചിത്രങ്ങള്‍ നിരൂപകരുടെ പ്രശംസക്കും നിരൂപണത്തിനും ഒരു പോലെ വിധേയമായിട്ടുണ്ട്‌. ‘ദേവ്ദാസിന്‍റെ’ മൂലകഥയില്‍ പാര്‍വ്വതിയും ചന്ദ്രമുഖിയും പരസ്പം കാണുന്നില്ലെങ്കില്‍ ബന്‍സാലിയുടെ ‘ദേവ്ദാസില്‍’ ഇരുവരും ഒരുമിച്ച്‌ നൃത്തം ചെയ്യുന്നുണ്ട്‌. വിഖ്യാത സൃഷ്ടികളെ അടിമുടിമാറ്റുന്ന ബന്‍സാലിയുടെ ഇത്തരം പരിഷ്കാരങ്ങളാണ്‌ നിരൂപകരെ ചൊടിപ്പിച്ചിട്ടുള്ളത്‌.


പ്രണയാതുരനും സ്വപ്ന ജീവിയുമാണ്‌ ‘വെളുത്തരാത്രി’കളിലെ നായകന്‍. അവന്‍ ഒരു പെണ്‍കുട്ടിയെ പരിചയപ്പെടുന്നു. അവര്‍ക്കൊരുമിച്ച്‌ നാല്‌ രാത്രികള്‍ ചെലവിടേണ്ടി വരുന്നു. പിന്നീട്‌ വേര്‍ പരിയണം. കലാസംവിധായകന്‍ ഒമാങ്ങ്‌ കുമാറും ചായാഗ്രാഹകന്‍ രവി കെ ചന്ദ്രനും പ്രണയത്തിന്‍റെ പുത്തന്‍ ഭാവ പ്രപഞ്ചം തന്നെയാണ്‌ സാവരിയക്ക്‌ വേണ്ടി സൃഷ്ടിച്ചിരിക്കുന്നതെന്ന്‌ സംവിധായകന്‍ പറയുന്നു.


സോണി എന്‍റര്‍ടെയ്റ്റ്‌ മെന്‍റ് വിതരണം ചെയ്യുന്ന ചിത്രത്തിന്‍റെ എഡിറ്റിങ്ങ്‌ എ ശ്രീകര്‍ പ്രസാദാണ്‌. ഒരു ഹോളീവുഡ്‌ പ്രൊഡക്ഷന്‍ കമ്പനിയുടെ ആദ്യ ബോളീവുഡ്‌ ചിത്രമെന്ന ബഹുമതിയും സാവരിയയ്ക്കാണ്‌.

courtesy: msn malayalam
Share this article :
 
Support : Creating Website | Johny Template | Mas Template
Copyright © 2011. tonniavasi- എന്‍റെ സിനിമാക്കാഴ്ചകള്‍ - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger